ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി. മേയ് 29 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി പ്രതിവാരസർവീസ് (06084) ജൂലായ് മൂന്നുവരെ സർവീസ് നടത്തും. കൊച്ചുവേളി- എസ്.എം.വി.ടി. ബെംഗളൂരു പ്രതിവാരസർവീസ് (06083) ജൂലായ് 2 വരെയും സർവീസ് നടത്തും