വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ് മടക്കം. 21ന് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മടക്ക യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും മകൾ വീണയുടെ മകനും ആണുണ്ടായിരുന്നത്. വീണയും റിയാസും നാളെ തിരിച്ചെത്തും. സ്വകാര്യ സന്ദർശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.