ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മുക്കം മാങ്ങാപ്പൊയിലില്‍ ഉണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച് യുവാവ് മരിച്ചു. എരഞ്ഞിമാവ് കുറുമ്പറമ്മല്‍ കുഞ്ഞാലന്‍കുട്ടി ഹാജിയുടെ മകന്‍ ഫഹദ് സമാൻ (24) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നിരുന്നു. എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് മരിച്ച ഫഹദ് സമാൻ. എസ് എസ് എഫ് എരഞ്ഞിമാവ് യൂണിറ്റ് വിസ്ഡം സെക്രട്ടറിയാണ്.
ഉമ്മ: നൂർജഹാൻ. സഹോദരങ്ങള്‍: അഹ്മദ് നജാദ്, ഫാരിസ്, ഫാസില്‍, ഫായിസ, ഫർഹാന