എയ്മ കർണാടക ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: എയ്മ (ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍) കർണാടക ഘടകം ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു ഇന്ദിരാ നഗർ 80 ഫീറ്റ് റോഡിലുള്ള ഓഫീസ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിനു ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിങ്കൻ വാസുദേവൻ അധ്യക്ഷത വഹിച്ചു. സി പി രാധാകൃഷ്ണൻ, ലതാ നമ്പൂതിരി, നന്ദകുമാർ നെല്ലൂർ, രമേശ് കൃഷ്ണൻ, വിനു തോമസ് എന്നിവർ സംസാരിച്ചു.സതീഷ് നായർ, ഡോ. ബി കെ നകുൽ, സന്ധ്യ അനില്‍ എന്നിവർ നേതൃത്വം നൽകി.