ഡൊമൈൻ മാറ്റി മസ്ക്; എക്സിന്റെ യുആർഎൽ ഇനി എക്സ്.കോം

ട്വിറ്ററിൻ്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം പുതിയ മാറ്റവുമായി വന്നിരിക്കുകയാണ് ഇലോൺ മസ്ക്. കമ്പനിയുടെ എല്ലാ പ്രധാന സംവിധാനങ്ങളും ഇപ്പോൾ എക്സ്. കോമിലേക്ക് മാറ്റിയിരിക്കുകയാണ് മസ്ക്. എക്സിന്റെ യുആർഎൽ ഇനിമുതൽ എക്സ്. കോം എന്നാകും. ഇതുവരെ ട്വിറ്റർ. കോം എന്ന യുആർഎല്ലിലാണ് പ്ലാറ്റ്ഫോം ലഭിച്ചിരുന്നത്.
നേരത്തെ എക്സ്.കോം എന്ന് നൽകിയാലും അത് ട്വിറ്റർ. കോമിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ട്വിറ്റർ. കോം ഓപ്പൺ ആക്കുന്ന ഉപയോക്താക്കളെ എക്സ്. കോമിലേക്ക് റീഡയറക്ട് ചെയ്യും. 2023 ജൂലായിലാണ് ട്വിറ്റർ എക്സ് ആയി മാറിയത്. ആപ്പിന്റെ പേര് മാറ്റം ഉൾപ്പടെ പല മാറ്റങ്ങളും മസ്ക് കൊണ്ടുവന്നിരുന്നെങ്കിലും ഇത് വരെ ഡൊമെയ്ൻ നാമം ട്വിറ്റർ. കോം എന്ന് തന്നെ ആയിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ട്വിറ്റർ റീബ്രാൻഡ് ചെയ്താണ് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് എക്സ്.കോം എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്.
ട്വിറ്റർ എക്സ് ആയതോടെ അടിമുടി മാറ്റങ്ങളാണ് മസ്ക് വരുത്തിയത്. നീല നിറത്തിലുള്ള യൂസർ ഇന്റർഫെയ്സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷൻ അടക്കം മസ്ക് മാറ്റി. കൂടാതെ ഉള്ളടക്കങ്ങൾക്ക് വിളിച്ചിരുന്ന ട്വീറ്റ് എന്ന പേരും മാറ്റ് പോസ്റ്റ് എന്നാക്കിയിരുന്നു. എക്സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്കിന്റെ പദ്ധതി. താമസിയാതെ ഷോപ്പിങ് സൗകര്യവും പണമിടപാടുകൾ നടത്താനുള്ള സൗകര്യവുമെല്ലാം അവതരിപ്പിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.