ബിജെപി ഓഫീസിലേക്കുള്ള ആം ആദ്മി മാർച്ച് പോലീസ് തടഞ്ഞു; എഎപിക്കുള്ളിൽ ബിജെപി ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണെന്ന് കെജ്രിവാള്

ന്യൂഡൽഹി: ബിജെപി ഓഫീസിലേക്കുള്ള ആംആദ് മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ് മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവർത്തകരോട് പറഞ്ഞെങ്കിലും അവർ അവിടെത്തന്നെ നിലയുറപ്പിച്ചു. പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
പോലീസ് ബാരിക്കേഡിന് മുന്നിൽ മാർച്ച് നയിക്കുന്നത് കെജ്രിവാളാണ്. എഎപിയ്ക്കുള്ളിൽ ഒരു ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണ് ബിജെപിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
പോലീസ് ബാരിക്കേഡിന് മുന്നിൽ മാർച്ച് നയിക്കുന്നത് കെജ്രിവാളാണ്. എഎപിയ്ക്കുള്ളിൽ ഒരു ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണ് ബിജെപിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
പാർട്ടിയുടെ എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും അതിനാലാണ് ബിജെപിയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയായ സ്വാതി മലിവാളിന്റെ പരാതിയെ തുടർന്ന് അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് ആയ ബൈഭവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തേക്ക് എഎപി മാർച്ച് പ്രഖ്യാപിച്ചത്.