പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ മണിപ്പാൾ ആശുപത്രി, ഡോ. അഗർവാൾ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൈറ്റ് ഫീൽഡ് കെ.എസ്.വി.കെ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.
കെ.എസ്.വി.കെ സ്കൂൾ ചെയർമാൻ മരുള്ളസിദ്ദയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാഗേഷ്, കേണൽ ശശിധരൻ നായർ, ചെയർമാൻ ഡി ആര്‍ കെ പിള്ളൈ. അരുൺ എന്നിവര്‍ സംസാരിച്ചു. ജനറൽ മെഡിസിൻ, ഒപ്താൽമോളൊജി വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാര്‍ ക്യാമ്പില്‍ പരിശോധന നടത്തി.