ബിജെപിക്ക് എട്ടു തവണ വോട്ട് ചെയ്തു; പതിനാറുകാരൻ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരൻ അറസ്റ്റില്‍. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്.
സംഭവത്തില്‍ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബൂത്തില്‍ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. രാജന്‍ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്.
अगर चुनाव आयोग को लगे कि ये गलत हुआ है तो वो कुछ कार्रवाई ज़रूर करे, नहीं तो…
भाजपा की बूथ कमेटी, दरअसल लूट कमेटी है। #नहीं_चाहिए_भाजपा pic.twitter.com/8gwJ4wHAdw
— Akhilesh Yadav (@yadavakhilesh) May 19, 2024
രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയില്‍ വോട്ടർ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു തവണ വോട്ടു ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാർട്ടിയും രംഗത്ത് വന്നിരുന്നു.