10 വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശി

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പോലീസ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുണ്ട്. സംഭവം നടന്ന് 6-ാം ദിവസം അന്വേഷണ സംഘം പ്രതിയെ തിരിച്ചറിയുന്നത്.
സംഭവം നടന്ന ബുധനാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. പുറത്തു വന്ന സിസിടിവി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ഇയാളുടെ ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ട് കൊണ്ട് പോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയില്‍ ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് കസ്റ്റഡിയിലെടുത്തു.
വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ അനുകൂലമല്ലാത്തതിനാല്‍ യുവാവിനെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഡി.ഐ ജി തോംസണ്‍ ജോസിൻ്റെയും ജില്ലാ പോലീസ് മേധാവി പി ബിജോയിയുടെയും മേല്‍നോട്ടത്തില്‍ 3 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 32 അംഗ സംഘമാണ് കോസ് അന്വേഷിക്കുന്നത്.