മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തിങ്കളാഴ്ചയും ഒരു മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്‌ട്(45) ആണ് മരിച്ചത്.

TAGS : THIRUVANATHAPURAM | BOAT
SUMMARY : Another accident in Mudalpozhi; Two boats overturned

LEAVE A REPLY

Please enter your comment!
Please enter your name here