ബെംഗളൂരുവിൽ മലയാളിയില്‍ നിന്ന് ക്രൂരമർദനമേറ്റ തൃശ്ശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

തൃശൂർ: ബെംഗളൂരുവിൽ ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വാടാനപ്പിള്ളി പത്താംകല്ല് സ്വദേശിനി സുനിതയാണ് (47) മരിച്ചത്. ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. തലച്ചോറിന് ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

വാടാനപ്പിള്ളിയിൽ തെരുവുനായ്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന സുനിത പത്ര പരസ്യം കണ്ടാണ് ബെംഗളൂരുവിലെത്തിയത്. സഹോദരിയുടെ മകളും ഒരു തൃശൂർ സ്വദേശിനിയും ഒപ്പമുണ്ടായിരുന്നു. ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും മദ്യപാനവും കാരണം ജോലി നിറുത്തി പോകുകയാണെന്ന് സുനിത പറഞ്ഞിരുന്നു. കൂടുതൽ പണം വാഗ്ദാനം ചെയ്‌തെങ്കിലും സമ്മതിച്ചില്ല. ഇതേ തുടർന്നായിരുന്നു മർദ്ദനമെന്നു പറയുന്നു. മാസം 40,000 രൂപ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ സുനിതയെ ജോലിക്കായി വിളിച്ചതെന്ന് ഭർത്താവ് സിന്റോ പറഞ്ഞു. 14 ദിവസം മുമ്പായിരുന്നു സുനിത ബെംഗളൂരുവിലേക്ക് പോയത്. കൊലപാതകത്തിൽ തൃശൂർ ഈസ്റ്റ് പൊലീസും കർണാടക പൊലീസും അന്വേഷണം ആരംഭിച്ചു. ദീപക് കൃഷ്ണ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ സുനിതയെ ആദ്യം കർണാടകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഒളിവിലായ ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

മരിച്ച സുനിത മുൻപ് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു. പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത. ജയിലിനുള്ളിൽ ഷെറിന് ലഭിച്ചിരുന്ന വി.ഐ.പി പരിഗണനകളെക്കുറിച്ച് സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ഇതിനുശേഷമാണ് ഇവർ ജോലി തേടി ബെംഗളൂരുവിലേക്ക് പോയത്.
SUMMARY: Thrissur native dies after being brutally beaten by a Malayali in Bengaluru. accused absconding

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

ചിക്കബെല്ലാപുരയില്‍ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കര്‍ണാടക ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി...

Related Articles

Popular Categories