സ്വർണവിലയില്‍ ഇടിവ്

കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന് 54640 രൂപയായി. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞു. 6830 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കുറഞ്ഞു. വില 5690 രൂപയായി.
അതേസമയം, വെള്ളിയുടെ വിലയില്‍ രണ്ട് രൂപ ഇന്നും വർദ്ധിച്ചു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 99 രൂപയാണ്.