തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 57-ാമത് വാർഷിക പൊതുയോഗം 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ 57-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മേയ് 26 ന് ഞായറാഴ്ച രാവിലെ 10.30ന് ഹോളി ക്രോസ് സ്കൂളിൽ വച്ച് നടക്കും. പ്രസിഡന്റ് പി.കെ. കേശവൻ നായർ അധ്യക്ഷത വഹിക്കും, സെക്രട്ടറി പി.പി. പ്രദീപ് വാർഷിക റിപ്പോർട്ടും ട്രഷറർ പി. മോഹൻ ദാസ് വരവ്-ചിലവ് കണക്ക് റിപ്പോർട്ട് അവതരിപ്പിക്കും. റിട്ടേണിംഗ് ഓഫീസർ സി. ജേക്കബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കും.