എച്ച്എംപി വൈറസ്; അനാവശ്യ ടെസ്റ്റുകൾ നടത്തുന്നവർക്കെതിരെ കർശന നടപടി


ബെംഗളൂരു: എച്ച്എംപി വൈറസിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. ജലദോഷവും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എച്ച്എംപിവി ചൂണ്ടിക്കാട്ടി അനാവശ്യ വൈദ്യപരിശോധനയ്ക്ക് നിർബന്ധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ശൈത്യകാലത്ത് സാധാരണഗതിയിൽ ഉണ്ടാകുന്ന ശ്വാസകോശ അണുബാധകൾക്കായി ചില ആശുപത്രികൾ 5,000 രൂപ വരെ ബിൽ ചെയ്യുന്നുണ്ടെന്ന് പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നിർദേശം. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുമായി സംസ്ഥാനത്തെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട വൈറസ് ബാധയ്ക്ക് ബന്ധമില്ല. നിലവിൽ എച്ച്എംപി വൈറസ് ജീവന് ഭീഷണിയല്ല. പരിശോധനയുടെ ആവശ്യമുണ്ട്, കൂടാതെ ജാഗ്രതയും വേണം എന്നാൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ ഇൻഫ്ലുവൻസ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷിക്കാനും വൈറസ് ബാധ പരിശോധിക്കാനും ആശുപത്രികളോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

TAGS: KARNATAKA | HMP VIRUS
SUMMARY: HMPV cases, Karnataka government warns against unnecessary tests


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!