കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

ബെംഗളൂരു: കുപ്പം യാർഡ് നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടു ട്രെയിനുകൾ (66527 – 28 കുപ്പം ബെംഗാർപ്പേട്ട്) ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ഒന്നര മണിക്കൂർ വൈകും. കെ.എസ്.ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526) ജനുവരി 27, 28, 29 വരെ 45 മിനിറ്റും തിരുവനന്തപുരം നോർത്ത് – മൈസൂരു എക്സ്പ്രസ് ( 16316) ഫെബ്രുവരി 8 ന് ഒന്നര മണിക്കൂർ വൈകി ഓടും. ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് (07313) ഈ മാസം 23, 30 തീയതികളിൽ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെടുക.
കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525), തിരുവനന്തപുരം നോർത്ത് – മൈസൂരു എക്സ്പ്രസ് (16316) എന്നീ ട്രെയിനുകളുടെ കുപ്പം സ്റ്റേഷനിലെ സ്റ്റോപ്പ് ജനുവരി 24 മുതൽ ഫെബ്രുവരി 8 വരെ ഒഴിവാക്കിയിട്ടുണ്ട്.
TAGS : RAILWAY | TRAIN REGULATION
SUMMARY : Kuppam Yard renovation; Restrictions imposed on train services, 3 trains to Kerala will be delayed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.