എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 5 മുതൽ 14 വരെയാണ് വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുക. എയ്റോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി 5 മുതൽ 14 വരെ എല്ലാ ദിവസവും കുറച്ച് മണിക്കൂർ വ്യോമാതിർത്തി അടച്ചിടും.
ഇതനുസരിച്ച് പുതിയ വിമാന ഷെഡ്യൂൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത വിമാനങ്ങൾ കാൻസൽ ചെയ്തേക്കുമെന്നും ഇത് സംബന്ധിച്ച് അതാത് എയർലൈൻസുമായി യാത്രക്കാർ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്.
TAGS: BENGALURU | AERO INDIA
SUMMARY: Commercial flights will be impacted during Aero India Show in Bengaluru