പുനെയില്‍ ആശങ്കപരത്തി അപൂർവ ഗില്ലന്‍ ബാരി സിൻഡ്രോം; 22 കേസുകൾ റിപ്പോർട്ട് ചെയ്തു


മുംബൈ: പുനെയില്‍ ആശങ്ക പരത്തി ഗില്ലന്‍ ബാരി സിന്‍ഡ്രോം(GBS) പടരുന്നു. ഒരാഴ്ചയ്‌ക്കുള്ളിൽ 26 പേർക്കാണ് അപൂർവമായ നാഡിരോ​ഗം ബാധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  കുട്ടികളിലും മുതിര്‍ന്നവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ അധികവും സിന്‍ഗഡ് റോഡ്, ധയാരി എന്നീ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. വിദഗ്ധ പരിശോധനയ്‌ക്കായി രോഗികളുടെ രക്തസാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രം?

നാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. രോഗപ്രതിരോധ സംവിധാനം തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണിത്. രോ​ഗം മൂർച്ചിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയുണ്ടായേക്കാം. രോ​ഗം ബാധിക്കുന്നവരിൽ 15% പേർക്ക് ബലഹീനതയും 5% ഗുരുതരമായ സങ്കീർണതകളും നേരിടേണ്ടിവരാറുണ്ട്. വയറിളക്കവും ഛർദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.

വേവിക്കാത്ത കോഴിയിറച്ചിയിൽ കാണപ്പെടുന്ന ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി. എന്നാൽ ജിബിഎസ് രോഗം പകർച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെയില്‍ രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. രോ​ഗ ലക്ഷണങ്ങൾ കാണിക്കുന്ന മിക്ക രോ​ഗികളും 12 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണ്.

TAGS : |  
SUMMARY : A rare Guillain-Barré syndrome in Pune; 22 cases reported, city in fear


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!