ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു

കാസറഗോഡ് ചിത്താരി കെ.എസ്. ടി.പി. റോഡില്‍ ടാങ്കർ ലോറിയില്‍ നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജില്‍ ഹിമായത്തുല്‍ ഇസ്ലാം സ്കൂളിന് എതിർവശത്തുള്ള റോഡിലാണ് ലോറി വാതക ചോർച്ചയെ തുടർന്ന് നിർത്തിയിട്ടത്.
അഗ്നിരക്ഷാസേനയും പോലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി ചോർച്ച അടക്കാൻ ശ്രമം നടത്തി. അതേസമയം ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനില്‍ നിന്നും അതുപോലെതന്നെ കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങള്‍ ചാമുണ്ഡിക്കുന്നില്‍ വെച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.