ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് അവകാശപ്പെടാനാകില്ലെന്നും ഉച്ചത്തിലുള്ള ശബ്ദം എല്ലാവർക്കും അപകടമാണെന്നും കോടതി നിരീക്ഷിച്ചു. ചുനഭട്ടിയിലെയും കുർളയിലെയും മസ്ജിദുകളില്‍ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ റസിഡൻ്റ്സ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വിവിധ മതങ്ങളില്‍ നിന്നുള്ള ആളുകളുണ്ടെന്നും നിരീക്ഷിച്ച കോടതി നിരോധിത സമയങ്ങളിലടക്കം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുവെന്ന ഹർജിയിലെ പരാമർശം പരിഗണിച്ചു കൊണ്ടാണ് ഉച്ചഭാഷിണികള്‍ ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന പരാമർശം നടത്തിയത്.
TAGS : LATEST NEWS
SUMMARY : Bombay High Court says that loudspeakers are not a part of any religion



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.