നക്ഷത്ര ആമകളെ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: നക്ഷത്ര ആമകളെ അനധികൃതമായി കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ. കോറമംഗല ബില്യണയർ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ട് നടത്തിയ റെയ്ഡിലാണ് നക്ഷത്ര ആമകളെയും, തത്തകളെയും പിടികൂടിയത്. സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനത്തിൻ്റെ അസോസിയേറ്റ് ബാലാജി, വീട്ടുടമ റൂഹി ഓം പ്രകാശ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് ഒമ്പത് നക്ഷത്ര ആമകളെയും നാല് തത്തകളെയും പിടികൂടി. മൃഗങ്ങളെ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്ന ജ്യോത്സന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഇവയെ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സമാന സംഭവത്തിൽ പന്തരപാളയയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന ആറു നക്ഷത്ര ആമകളെയും പോലീസ് പിടികൂടി. സംഭവത്തിൽ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കാർത്തിക് അറസ്റ്റിലായി.