സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില; ഇന്ന് മാത്രം കൂടിയത് 960 രൂപ

കൊച്ച: സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് സ്വർണ വിലയിൽ വർധന. കേരളത്തിൽ ഗ്രാമിന് ഇന്ന് 120 രൂപ കൂടിയതോടെ വില 7730 രൂപയിലെത്തി. പവന് 960 രൂപ ഉയർന്ന് 61,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവില്‍ ഒരൊറ്റ ദിവസം ഇത്രയും വില വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില 61,840 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി.
ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയിൽ പവൻ വില 65,000 കടന്നേക്കും. ഒരു വർഷത്തിനിടെ സ്വർണവിലയിൽ 32 ശതമാനം വർധനവാണുണ്ടായത്. ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 3,560 രൂപയുടെ വർധനവാണുണ്ടായത്.
സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
TAGS : GOLD RATES,
SUMMARY : Gold price hits all-time record



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.