2047ല്‍ വികസിത ഇന്ത്യ; വരുന്നത് പുത്തൻ ഊര്‍ജം നൽകുന്ന ബജറ്റ്- മോദി

ന്യൂഡൽഹി: ‘ 2047ൽ വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടർന്നും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും മാധ്യമങ്ങളോടു മോദി പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും നല്‍കുന്ന ബജറ്റായിരിക്കും. ഈ ബജറ്റ് സമ്മേളനത്തിൽ എം.പി.മാരെല്ലാം വികസിത ഭാരതം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവന നൽകും. പ്രത്യേകിച്ച്, യുവ എം.പിമാരെ സംബന്ധിച്ച് ഇത് ഒരു സുവർണാവസരമാണ്. അവർ വികസിത രാജ്യത്തിന് സാക്ഷിയാകും. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ബജറ്റ് അവതരണത്തിനു മുന്‍പുണ്ടാകുന്ന വ്യാജ പ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി വിദേശത്തുനിന്ന് വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മൂന്നാം അവസരത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നവീകരണവും നിക്ഷേപവും സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിത്തറയാണ്. ഈ സമ്മേളനത്തിൽ നിരവധി ബില്ലുകളും ഭേദഗതികളും ചർച്ച ചെയ്യും. വിശദമായ ചർച്ചകൾക്ക് ശേഷം ഇവ നിയമങ്ങളായി രൂപീകരിക്കും. സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
TAGS : NARENDRA MODI | UNION BUDJET 2025
SUMMARY : Developed India by 2047. Budget coming that will give new energy: Modi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.