ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന് അന്തരിച്ചു. കാഥികന്, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍.
കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്, ആനന്ദഭൈരവി, അണ്ണന്തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.