55-ാം വയസിൽ പിഎസ്‌സി നിയമനം; സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ജയന്തി


കാസറഗോഡ്: ഭർത്താവ് സര്‍വീസില്‍ നിന്ന് വിരമിച്ചു. പേരക്കുട്ടിയ്ക്ക് ആറുവയസായി. എനിക്ക് വയസ് 55 ഉം. എന്നാലെന്താ അഞ്ച് വർഷമെങ്കിലും സർക്കാറിൻ്റെ സ്ഥിര ജീവനക്കാരിയായി ജോലിചെയ്യമല്ലോ. പി.എസ്.സിയിൽ നിന്നും നിയമന കത്ത് കിട്ടിയ നീലേശ്വരം സ്വദേശിനി പിവി ജയന്തിയുടെ സന്തോഷത്തോടെയുള്ള പ്രതികരണം ഇങ്ങനെയാണ്. വനിത ശിശുവികസന വകുപ്പിന്റെ പരപ്പ കോളിച്ചാൽ കാര്യാലയത്തിൽ ഐസിഡിഎസ് സൂപ്പർവൈസറായാണ് ജയന്തിയ്ക്ക് കഴിഞ്ഞ ദിവസം  നിയമനം ലഭിച്ചത്.

യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. ഭർത്താവ് എൻവി വിജയൻ ആരോഗ്യവകുപ്പിൽ നിന്നാണ് വിരമിച്ചത്. നീലേശ്വരം പട്ടേനയിലാണ് താമസം. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയിൽ 22 വർഷമായി ജോലിചെയ്യുന്നു. നീലേശ്വരം ബ്ലോക്കിൽ നടന്ന അഭിമുഖത്തിലൂടെയാണ് 32-ാം വയസിൽ അങ്കണവാടി അദ്ധ്യാപികയായി ജയന്തി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് മൂന്ന് വർഷം കഴിഞ്ഞ സമയത്താണ് പിഎസ്‌സി ഐ.സി.ഡി.എസ്. സൂപ്പർവൈസർ തസ്തികയിലേക്ക്‌ വിജ്ഞാപനമിറക്കിയത്. അപേക്ഷിക്കാൻ വേണ്ട യോഗ്യത ബിരുദമാണ്. എസ്.എസ്.എൽ.സി. മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസ്സിനു മുൻപേ അപേക്ഷ അയക്കാനായില്ല. എന്നാൽ അങ്കണവാടി അധ്യാപികയായി പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50-ൽ താഴെയായിരിക്കണം. ഈ ആനുകൂല്യം ഉപയോഗിച്ചാണ് ജയന്തി ജോലിക്കപേക്ഷിച്ചത്. 2019ലാണ് വിജ്ഞാപനമുണ്ടായത്. 2021ൽ പരീക്ഷ എഴുതി. 2022ൽ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്ന് വർഷം കഴിഞ്ഞാണ് നിയമനമുണ്ടായത്.

TAGS :
SUMMARY : PSC appointment at the age of 55. Jayanti is happy to get a government job


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!