ബിസിനസ് മോട്ടിവേഷനിടെ തെറിവിളി; അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ചു

പ്രസംഗത്തിനിടയില്‍ ബിസിനസുകാരെ തുടര്‍ച്ചയായി തെറി പറഞ്ഞ മോട്ടവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. റോട്ടറി ഇന്റർനാഷനല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിച്ചത്. മെയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റർനാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്.
പരിപാടിയില്‍ ‘എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?' എന്ന വിഷത്തിലായിരുന്നു അനില്‍ സംസാരിച്ചത്. എന്നാല്‍, പ്രസംഗത്തിനിടെ പരിപാടി കേള്‍ക്കാനെത്തിയ ബിസിനസുകാർക്കുനേരെ ഇയാള്‍ തെറിവിളി നടത്തുകയായിരുന്നു. അധിക്ഷേപവും തെറിവിളിയും തുടർന്നതോടെ സദസില്‍നിന്ന് ആളുകള്‍ ഇടപെട്ടു. പരിപാടി നിർത്തിവയ്ക്കണമെന്ന് ശ്രോതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്കു നടക്കേണ്ട പരിപാടി ഒരു മണിക്കൂർ വൈകിയായിരുന്നു തുടങ്ങിയത്. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാള്‍ ശ്രോതാക്കള്‍ക്കുനേരെ തെറിവിളി ആരംഭിച്ചു. ‘കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ..' എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്.
തുടർന്നും വ്യവസായികളെ ‘തെണ്ടികള്‍' എന്നു വിളിച്ച് തെറിവിളി തുടർന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി പ്രതികരണം തുടങ്ങി. ഇതിനുശേഷവും തന്റെ കലിപ്പ് തീരണ വരെ നാണംകെടുത്തുമെന്നു വ്യക്തമാക്കി ഇയാള്‍. പിന്നാലെയായിരുന്നു ശ്രോതാക്കള്‍ മുന്നിലേക്കു വന്നു പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്. പ്രസംഗം തുടരേണ്ടതില്ലെന്ന് ആളുകള്‍ വ്യക്തമാക്കി. ഇതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിവയ്പ്പിക്കുകയായിരുന്നു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.