പീഡനപരാതി; നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്. പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്.

സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവർത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെല്‍ എസിപി ഉടൻ സ്ഥലത്തെത്തും. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

TAGS : ACTOR SIDDIQUE
SUMMARY : Harassment Complaint; Actor Siddique appeared before the investigating team

LEAVE A REPLY

Please enter your comment!
Please enter your name here