കൊച്ചിയില്‍ വീണ്ടും മീനുകള്‍ ചത്തു പൊങ്ങി; അരക്കോടി രൂപയുടെ നഷ്ടം

കുണ്ടന്നൂരിലെ മത്സ്യക്കുരുതിയില്‍ കൂടുതല്‍ മീനുകള്‍ വീണ്ടും ചത്തു പൊങ്ങി. കാരണം കണ്ടെത്താനുള്ള കുഫോസ് പരിശോധന ഫലം നാളെ ലഭിക്കും. അരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക കണക്ക്. മരട് നഗരസഭ കർഷകരുടെയും കുഫോസ് അധികൃതരുടെയും യോഗം വിളിച്ച് ചേർത്തു.
ശനിയാഴ്ച വൈകീട്ടോടെയാണ് കുണ്ടന്നൂർ കായലില്‍ മീനുകള്‍ ചത്തുപൊങ്ങിയത്. മീനുകള്‍ ശ്വാസംകിട്ടാതെ ജലോപരിതലത്തിലെത്തി പിടഞ്ഞാണ് ചത്തത്. കഴിഞ്ഞദിവസം ചിത്രപ്പുഴയില്‍ ചത്തമീനുകളും ഇവിടേക്ക് ഒഴുകി എത്തിയിരുന്നു.