എം.എസ്. നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
പി.സി. മോഹൻ എം.പി., കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ബാങ്ക് ഓഫ് ഇന്ത്യ കർണാടക സോണൽ മാനേജർ അനിത ആർ. നായർ, ഐ.പി. രാമചന്ദ്രൻ, കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ശരത്ചന്ദബാബു, കരയോഗം സെക്രട്ടറി ഇ.സി. ദേവിദാസ്, മഹിളാവിഭാഗം പ്രസിഡന്റ് ശ്രീദേവീ സുരേഷ്, യുവജനവിഭാഗം പ്രസിഡന്റ് അഖിൽദാസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ‘പരമ ഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരവടികൾ യുവ പുരസ്കാരം 2025' മിഥുൻ ശ്യാമിന് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. പഠനത്തിൽ മികവുതെളിയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കരയോഗം മഹിളാവിഭാഗം ജനനിയുടെയും യുവജനവിഭാഗ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും. വൈഷ്ണവി നാട്യശാല അവതരിപ്പിച്ച നൃത്തസംഗീതശില്പവും സിനിമാ ടി.വി. രംഗത്തെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച കോമഡി മെഗാ ഷോയും അരങ്ങേറി.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.