ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേര് മരിച്ചു

എറണാകുളം പുത്തൻവേലിക്കരയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങി അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാള്‍ അപകടനില തരണം ചെയ്തു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.