വാഹനങ്ങളിലെ അമിത പ്രകാശം എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ ഹെഡ്ലൈറ്റിൽ എൽ.ഇ.ഡി അല്ലെങ്കിൽ എച്ച്.ഐ.ഡി ബൾബ് ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കുമെന്നും ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകൾക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും എംവിഡി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം എൽഇഡി ലാംബുകളും എച്ച്ഐഡി ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.
വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് എൽഇഡി അല്ലെങ്കിൽ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല. ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. എൽഇഡി, എച്ച്ഐഡി ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്.
അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകൾക്ക് 5000 രൂപ പിഴ ഈടാക്കും.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.