പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്ന കൗമാരക്കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൗമാരക്കാരനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചെന്നും എസ്പി ആദിത്യ ബൻസാല്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടയാള്‍ കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് എസ്പി പറഞ്ഞു.
തുടർന്ന് ഇയാള്‍ കുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വന്നില്ലെങ്കില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുമെന്നും ഭീഷണപ്പെടുത്തി. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ കുട്ടി മുർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളുടെ കഴുത്തറുക്കുകയായിരന്നു.