ബാലഗോകുലം പഠന ശിബിരം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ പഠന ക്ലാസ് അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനല്‍ സെന്ററില്‍ നടന്നു. കേരളത്തില്‍ നിന്നും പ്രവാസി ബാലഗോകുലം ചുമതലയുള്ള ഹരികുമാര്‍, കാര്യദര്‍ശി പ്രജിത്ത് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സമന്വയ ബെംഗളൂരു ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ്, ബാലഗോകുലം കോര്‍ഡിനേറ്റര്‍ ശിവപ്രസാദ്, സമന്വയ ദാസറഹളളി ഭാഗ് രക്ഷാധികാരി സുബ്രഹ്‌മണ്യന്‍, ബാബു പുരുഷോത്തമന്‍, പ്രസിഡന്റ് ചന്ദ്രശേഖരന്‍ മാസ്റ്റര്‍, സെക്രട്ടറി വിനോദ് കുമാര്‍ മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍, സെക്രട്ടറി ഇന്ദു ശ്രീകാന്ത്, ബാലഗോകുലം പ്രസിഡന്റ് ജയദേവന്‍ സെക്രട്ടറി സുധീഷ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സമന്വയ ബെംഗളൂരു ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ്, ബാലഗോകുലം കോര്‍ഡിനേറ്റര്‍ ശിവപ്രസാദ്, ദാസറഹളളി ഭാഗ് ബാലഗോകുലം പ്രസിഡന്റ്ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം ഭഗിനി സിന്ധു ശ്രീകാന്ത്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് ദാസറഹളളി ഭാഗ് സെക്രട്ടറി വിനോദ് കുമാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി വിമല്‍ കുമാര്‍ എന്നിവര്‍ അതിഥിള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ബാലഗോകുലം രക്ഷാധികാരി ഹരികുമാര്‍, നന്ദി പറഞ്ഞു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.