പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

അമേരിക്കന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റു മരിച്ചു. കാര്‍ മോഷ്ടാക്കള്‍ ജോണിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. 37 വയസ്സായിരുന്നു. ലോസ് ഏഞ്ജല്‍സില്‍ ജോലി ചെയ്യുന്ന റൂഫ് ടോപ്പ് ബാറില്‍ നിന്നിറങ്ങിയപ്പോഴാണ് ജോണിക്കു നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച കാര്‍ മോഷ്ടാക്കള്‍ നടനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. എബിസി ചാനലിലെ ജനപ്രിയ സീരീസ് ആയ ജനറല്‍ ഹോസ്പിറ്റലിലൂടെയാണ് ജോണി വാക്ടര്‍ ശ്രദ്ധേയനായത്. 2020 മുതല്‍ 2022 വരെ സീരീസിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണിയാണ്. സ്‌റ്റേഷന്‍ 19, എന്‍സിഐഎസ്, വെസ്റ്റ് വേള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.