പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ

പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും നല്കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.
രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവർ എത്തിയിരുന്നില്ല.
രാഹുലിന്റെ അമ്മയും സഹോദരിയും പറയുന്നത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ്. നേരത്തെ പ്രതിഭാഗം അഭിഭാഷകന് ഇവരുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുകയുണ്ടായിരുന്നു. കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായത് പറവൂര്‍ സ്വദേശിനിയായ യുവതിയാണ്. രാഹുലിന്റെയും യുവതിയുടെയും വിവാഹം നടന്നത് ഈ മാസം അഞ്ചിനായിരുന്നു.