മലപ്പുറത്തു നിന്നും കാണാതായ രണ്ട് കുട്ടികളേയും കോഴിക്കോട്ടെ മാളില്‍ കണ്ടെത്തി

മലപ്പുറം എടവണ്ണയില്‍ നിന്നും കാണാതായ ബന്ധുക്കളായ രണ്ട് കുട്ടികളെ കണ്ടെത്തി. കോഴിക്കോട് പന്തീരങ്കാവിലെ ഹൈലൈറ്റ് മാളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാല്‍ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായത്.

എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മുതലാണ് കുട്ടികളെ കാണാതായത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. കുട്ടികള്‍ ഇന്നലെ കോഴിക്കോട് പൊറ്റമ്മലില്‍ ബസ്സിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

TAGS : KOZHIKODE
SUMMARY : Two missing children from Malappuram found in Kozhikode mall

LEAVE A REPLY

Please enter your comment!
Please enter your name here