ലൂസിഫര്‍ വീണ്ടും തിയേറ്ററുകളിലേക്ക്; റീറിലീസ് ട്രെയിലര്‍ എത്തി

‘എമ്പുരാന്‍' തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ‘ലൂസിഫര്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. മാര്‍ച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലൂസിഫര്‍ തിയേറ്ററുകളിലെത്തും. മാര്‍ച്ച് 20ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ ട്രെയ്‌ലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്‌ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്റെത്.
റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പിലെത്തിയ ലൂസിഫര്‍ പ്രതീക്ഷ പോലെ തന്നെ വന്‍ ഹിറ്റായി മാറുകയും ചെയ്തു. 2019ല്‍ മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 127 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
അതേസമയം, മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്.
TAGS : ENTERTAINMENT
SUMMARY : Lucifer returns to theaters; re-release trailer arrives



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.