തെരുവ് നായയുടെ ആക്രമണം; എട്ട് വയസ്സുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു

നാദാപുരം ഉമ്മത്തൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്ക്. ദിഖ്‌റ അഹ്‌ലം (8), കുന്നുംമഠത്തില്‍ ചന്ദ്രി (40) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ്സുകാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.