സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.