പുരി ജഗന്നാഥ ഉത്സവത്തിനിടെ പടക്കങ്ങൾ പൊട്ടിത്തെറിച്ച് 15 പേർക്ക് പരുക്ക്

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ചന്ദൻ ജാത്ര ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 15 പേർക്ക് പൊള്ളലേറ്റു. ഇന്നലെ അർധരാത്രിയിൽ നരേന്ദ്ര പുഷ്കർണി ദേവിഹട്ടിലാണ് അപകടമുണ്ടായത്. ഒരു സംഘം ഭക്തർ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷിക്കുകയായിരുന്നു. കത്തിച്ച പടക്കം മറ്റ് പടക്കങ്ങളുടെ കൂമ്പാരത്തിൽ വീഴുകയായിരുന്നു. ഇതോടെ പടക്കങ്ങൾ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ നവീൻ പട്നായിക് ചീഫ് സെക്രട്ടറിക്കും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകി. ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കുമെന്നും സർക്കാർ അറിയിച്ചു.
#WATCH | Odisha: Several injured after firecrackers exploded during Lord Jagannath's Chandan Yatra festival in Puri. Details awaited. pic.twitter.com/dV7mXHZGga
— ANI (@ANI) May 29, 2024