സ്വർണവിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവന്റെ വില 65,880 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 40 രൂപയും വർധിച്ചു. 8235 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയർന്നിരിക്കുന്നത്. 24 കാരറ്റിന് പവന് 71,872 രൂപയും ഗ്രാമിന് 8,984 രൂപയുമാണ് വില. 18 കാരറ്റിന് പവന് 53,904 രൂപയും ഗ്രാമിന് 6,738 രൂപയുമാണ് വില. വെള്ളിയ്ക്ക് ഒരു രൂപ കൂടി. ഗ്രാമിന് 111 രൂപയും കിലോഗ്രാമിന് 1,11,000 രൂപയുമാണ് വില.
പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയിലധികം നൽകേണ്ടി വരും. ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. ഈ മാസം 14നാണ് ആദ്യമായി വില 65,000 കടന്നത്. 5 ദിവസങ്ങൾ കൊണ്ട് വില വർധിച്ച് മാർച്ച് 18നാണ് 66,000 കടന്നത്.
ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.
മാർച്ചിലെ സ്വർണവില പവനിൽ
മാർച്ച് 1 : 63,520
മാർച്ച് 2 : 63,520
മാർച്ച് 3 : 63,520
മാർച്ച് 4 : 64,080
മാർച്ച് 5 : 64,520
മാർച്ച് 6 : 64,160
മാർച്ച് 7 : 63,920
മാർച്ച് 8 : 64,320
മാർച്ച് 9 : 64,320
മാർച്ച് 10 : 64,400
മാർച്ച് 10 : 64, 160
മാർച്ച് 12 : 64,520
മാർച്ച് 13 : 64,960
മാർച്ച് 14 : 65,840
മാർച്ച് 15 : 65,760
മാർച്ച് 16 : 65,760
മാർച്ച് 17 : 65,680
മാർച്ച് 18: 66,000
മാർച്ച് 19: 66,320
മാർച്ച് 20: 66,480
മാർച്ച് 21: 66,160
മാർച്ച് 22: 65,840
മാർച്ച് 23: 65,840
മാർച്ച് 24: 65,720
മാർച്ച് 25: 65,480
മാർച്ച് 26: 65,560
മാർച്ച് 27: 65,880
TAGS : GOLD RATES
SUMMARY : Gold prices rise again; Pawan gains Rs 320



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.