മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രഗ്നാനന്ദ; ക്ലാസിക്കല്‍ ചെസില്‍ ആദ്യം

നോർവേ ചെസ് ടൂർണമെന്റില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ ചെസ് വിസ്മയം ആർ.പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ വീഴ്ത്തി. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയം എന്ന പ്രത്യേകത കൂടി ഉണ്ട് . മൂന്നാം റൗണ്ടിലാണ് ആര്‍. പ്രഗ്നാനന്ദ ഈ ജയം ഉറപ്പിച്ചത്.
BREAKING NEWS: Praggnanandhaa defeats Magnus Carlsen for the first time in Classical Chess!
Pragg took down the World no.1 with the White pieces in the 3rd round of Norway Chess 2024. It was a fantastic game by Pragg – he got an advantage out of the opening, and converted in… pic.twitter.com/Ny7jBJIzO7
— ChessBase India (@ChessbaseIndia) May 29, 2024
കാള്‍സണ്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം. മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തില്‍ മുന്നിലുള്ളത്. നേരത്തെ, റാപ്പിഡ്, ബ്ലിറ്റ്സ് ഗെയിമുകളില്‍ കാള്‍സനിനെതിരെ പ്രഗ്നാനന്ദ വിജയങ്ങള്‍ നേടിയിരുന്നു.