ബന്ദിപ്പുർ രാത്രിയാത്രാനിരോധനം നീക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം


ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്ര നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ‘ വോക്ക് ഫോർ ബന്ദിപ്പൂർ' എന്നപേരിൽ മാർച്ച് നടത്തി. ഗുണ്ടൽപേട്ടിൽനിന്നാരംഭിച്ച് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്ക്പോസ്റ്റിലാണ് മാർച്ച് അവസാനിച്ചത്.

രാത്രികാല ഗതാഗതനിരോധനം പൊതുജനങ്ങൾക്ക് ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്നും റോഡപകടങ്ങളും വന്യമൃഗങ്ങളുടെ മരണവും കുറയ്ക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുണ്ടെന്നും മാർച്ച് ഉദ്ഘാടനംചെയ്ത ബന്ദിപ്പുർ വന്യജീവിസങ്കേതം മുൻഡയറക്ടർ ടി. ബാലചന്ദർ പറഞ്ഞു.

ഒരുകാരണവശാലും സർക്കാർ നിരോധനം പിൻവലിക്കരുതെന്ന് അദ്ദേഹമാവശ്യപ്പെട്ടു. തുടർന്ന്, പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ ബന്ദിപ്പുർ വന്യജീവിസങ്കേതം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരന് നിവേദനംനൽകി.

രാത്രികാല ഗതാഗതനിരോധനം തുടരണമെന്നാവശ്യപ്പെട്ട്  ഗന്ധഗുഡി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൈസൂരു അശോക സർക്കിളിനുസമീപം പ്രകടനംനടത്തി. ഫൗണ്ടേഷൻ അംഗങ്ങൾ പ്ലക്കാർഡുകളുമായി അശോകപുരത്തെ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.

TAGS :
SUMMARY : Protests in against removal of night travel ban in Bandipur.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!