വിധാൻസൗധയിൽ അവധിദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചേക്കും

ബെംഗളൂരു : വിധാൻസൗധ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. പ്രത്യേക വ്യവസ്ഥകളോടെ വിധാൻസൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാന്‍ ടൂറിസം വകുപ്പിന് സര്‍ക്കാര്‍ അനുമതി നൽകിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു. പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലാണ് സന്ദര്‍ശനത്തിന് അനുമതി. നിലവില്‍ സന്ദർശകർക്ക് വിധാൻസൗധയുടെ പുറത്തുനിന്ന് ഫോട്ടോയെടുക്കാൻമാത്രമേ അനുമതിയുള്ളൂ.
കർണാടകയുടെ രാഷ്ട്രീയ, സാംസ്കാരിക പൈതൃകത്തിൽ വിധാന സൗധയുടെ പ്രസക്തി, വിധാൻസൗധയുടെ ചരിത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും വികസിപ്പിക്കും. പ്രവേശനഫീസ് സാധാരണക്കാരന് താങ്ങാനാവുന്നതായിരിക്കണമെന്നും ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന്റെ നിയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (വിധാനസൗധ സെക്യൂരിറ്റി) പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം. സന്ദർശകർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് നിയുക്ത ടൂറിസ്റ്റ് ഓഫീസർമാർക്കൊപ്പമാണ് അകത്തേക്ക് വിടുക.
TAGS : VIDHAN SOUDHA
SUMMARY : Govt allows tourists to enter Vidhansauda on holidays



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.