ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്

കൊച്ചി: മോശം പെരുമാറ്റത്തില്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി പരാതി നല്‍കില്ലെന്ന് നടി വിൻസി അലോഷ്യസ്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കും. ഐസിസിക്ക് നല്‍കിയ പരാതിയില്‍ നിന്ന് പുറകോട്ടില്ലെന്നും സിനിമയില്‍ ഇത് ആവർത്തിക്കരുതെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീമ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.
‘വരുന്ന അന്വേഷണങ്ങളില്‍ ഞാൻ സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ല. സിനിമയില്‍ നിന്ന് തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുത്. അതാണ് എനിക്ക് വേണ്ടത്'- വിൻസി പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ ഐസി കമ്മിറ്റി യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അവിടെ വച്ച് ഞാൻ കൊടുത്ത പരാതിയുടെ സത്യസന്ധത അവർ പരിശോധിക്കുമെന്നും വിൻസി പറഞ്ഞു. അതിന് ശേഷം അവർ നടപടി സ്വീകരിക്കുമെന്നേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. എനിക്ക് സിനിമയില്‍ ആണ് മാറ്റം വരേണ്ടത്. അതുകൊണ്ട് ഞാൻ ആ നിലപാടില്‍ തുടരുകയാണെന്നും വിൻസി കൂട്ടിച്ചേർത്തു.
TAGS : VINCEY ALOYSIUS
SUMMARY : I will not file a legal complaint: Actress Vinci Aloysius



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.