‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന് 


ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ' സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം ‘മണ്ണ്' Sprouts of Endurance' ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. നെക്കാബ് മാറ്റിനിയുടെ നേതൃത്വത്തില്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ഏപ്രില്‍ 26ന് വൈകിട്ട് നാലുമണിക്കാണ് പ്രദര്‍ശനം. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ‘മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും' എന്ന വിഷയത്തില്‍ സംസാരിക്കും. ചിത്രത്തിന്റെ സംവിധായകന്‍ രാംദാസ് കടവല്ലൂര്‍ പ്രേക്ഷകരുമായി സംവദിക്കും.

തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ രേഖപെടുത്തിയ മണ്ണ് യുഎസിലെ മെറിലാന്‍ഡില്‍ നടന്ന നേപ്പാള്‍-അമേരിക്ക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന SiGNS ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നേപ്പാള്‍ കള്‍ച്ചറല്‍ ഫിലിം ഫെസ്റ്റിവല്‍, മാഡിസണ്‍ സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

TAGS : |
SUMMARY : Screening of ‘Mannu' documentary and lecture by Sunny M Kapikad on April 26

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!