അപകീര്‍ത്തി കേസ്; മേധാ പട്കര്‍ അറസ്റ്റില്‍


ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഡല്‍ഹി സെഷൻസ് കോടതി മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ഡല്‍ഹി പോലീസാണ് മേധ പട്‌കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേധ പട്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വി.കെ. സക്സേന ഗുജറാത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സമയത്തുള്ളതാണ് പ്രസ്തുത കേസ്. മേധാ പട്കറിനും നർമ്മദ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് സക്‌സേനയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പിന്നീട് തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് പട്കറിനെതിരെ സക്‌സേനയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

2000 നവംബർ 24ന് മേധാ പട്കർ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ തന്നെക്കുറിച്ച്‌ അപകീർത്തി പരാമർശം ഉണ്ടെന്ന് കാട്ടിയാണ് അന്ന് വി.കെ. സക്സേന പരാതി നല്‍കിയത്. അന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് സിവില്‍ ലിബർട്ടീസിന്‍റെ നേതാവായിരുന്നു സക്സേന. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ചെന്നും ഹവാല ഇടപാടുകള്‍ നടത്തുന്നയാളെന്ന് പറഞ്ഞുവെന്നും സക്സേനയുടെ പരാതിയില്‍ പറയുന്നു.

ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പണയം വെക്കുന്നുവെന്നും മേധ ആരോപിച്ചിരുന്നു. പരാമർശങ്ങള്‍ അപകീർത്തികരമാണെന്നും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതാണെന്നും കഴിഞ്ഞവർഷം മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. മാനനഷ്ടക്കേസില്‍ മേധ പട്കർ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ വർഷം മേയില്‍ കോടതി കണ്ടെത്തിയിരുന്നു.

പ്രസ്താവന സക്‌സേനയുടെ വ്യക്തിപരമായ സത്യസന്ധതയ്ക്കും പൊതുസേവനത്തിലെ അദ്ദേഹത്തിന്റെ പങ്കിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നാണ് കോടതി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ ഒന്നിന് മേധ പട്കറെ അഞ്ച് മാസം വെറുംതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, ഒരു ലക്ഷം രൂപ അടക്കണമെന്ന വ്യവസ്ഥയില്‍ ഇവർക്ക് ശിക്ഷയില്‍ ഇളവ് നല്‍കി.

എന്നാല്‍, ഇളവിന്‍റെ ഭാഗമായി പറഞ്ഞത് പ്രകാരം മേധ ഏപ്രില്‍ 23ന് കോടതിയില്‍ ഹാജരാവുകയോ തുക അടച്ച തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല. തുടർന്ന് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. മേധാ പട്കർ കോടതി ഉത്തരവ് മന:പൂർവം ലംഘിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

TAGS :
SUMMARY : : Medha Patkar arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!