പഹൽഗാം ഭീകരാക്രമണം; ഭീകരൻ ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനത്തിലുണ്ടെന്ന് വിവരം, ജീവനോടെ പിടികൂടാൻ സൈനത്തിന്റെ ശ്രമം


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കറെ തൊയിബ ഭീകരന്‍ ഹാഷിം മൂസയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികളുടെ നീക്കം സജീവം. ജമ്മു കശ്മീരില്‍ തന്നെ ഹാഷിം മൂസയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിഗമനം. ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താൻ സമഗ്രമായ ഓപ്പറേഷൻ ആരംഭിച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇയാൾ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

പാക്കിസ്ഥാന്റെ സ്പെഷൽ സർവീസ് ഗ്രൂപ്പിലെ പാരാ കമാൻഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകരസംഘടനായ ലഷ്‍കറെ തയിബയിൽ ചേർന്ന് നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി. 2023ല്‍ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കശ്മീർ താഴ്വരയിൽ നടന്ന ആറു ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും വിവരങ്ങൾ ഉണ്ട്.

ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സ്ഥാപിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :
SUMMARY : Pahalgam terror attack; Terrorist Hashim Musa is reportedly in the forest of South Kashmir, Army is trying to capture him alive

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!