മടിക്കേരിയില്‍ ബൈക്കും ബസും കൂടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

ബെംഗളൂരു: മടിക്കേരിയില്‍ കർണാടക ആർടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേശ്വരം വോർക്കാടി പാത്തൂർ ബദിമലെയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫ് (25) ആണ് മരിച്ചത്. മടിക്കേരിയിൽ ഇലക്ട്രോണിക്സ് വ്യാപാരിയായിരുന്നു അഷ്റഫ്.
മൈസൂരു-പുത്തൂരു അന്തർ സംസ്ഥാന പാതയിലെ കാവുവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ നാട്ടില്‍ നിന്നും ബസിൽ പുത്തൂരിലേക്ക് പോയ അഷ്റഫ്, അവിടെ വർക്ക്ഷോപ്പിൽ ഏൽപ്പിച്ചിരുന്ന ബുള്ളറ്റിൽ മടിക്കേരിയിലേക്ക് മടങ്ങുകയായിരുന്നു. കാവുവിൽ എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം പാത്തൂർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
പരേതയായ നബീസയാണ് മാതാവ്. ഷംസുദ്ദീൻ, ഖദീജത്ത് കുബ്ര, ഷംസീറ എന്നിവരാണ് സഹോദരങ്ങൾ.
TAGS : ACCIDENT | MADIKKERI
SUMMARY : A young businessman from Kasaragod died after a bike and bus collided in Madikeri.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.