വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ. മെട്രോയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. ഇതിനായി രണ്ട് സ്വകാര്യ കമ്പനികളുമായി കരാറുകളിൽ ബിഎംആർസിഎൽ ഒപ്പുവെച്ചു. മുദ്ര വെൻചേഴ്സ്, ലോകേഷ് ഔട്ട്‍ഡോർ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടത്. കരാറുകൾ മുഖേന പ്രതിവർഷം 25 കോടി രൂപയുടെ വരുമാനമാണ് ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്.
ഏഴു വർഷത്തേക്കാണ് ധാരണ. മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് പരസ്യം പതിക്കുക. ട്രെയിനിന് അകവും പുറവും പരസ്യങ്ങൾ പ്രദർശിപ്പിക്കും. പർപ്പിൾ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ മുദ്രാ വെൻചേഴ്സും ഗ്രീൻ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ലോകേഷ് ഔട്ട്‍ഡോറും പരസ്യം ചെയ്യും. മുദ്രാ വെൻചേഴ്സുമായി 1.26 കോടി രൂപയ്ക്കും ലോകേഷ് ഔട്ട്‍ഡോറുമായി 81.49 ലക്ഷം രൂപയ്ക്കുമാണ് കരാർ.
പ്രാരംഭഘട്ടത്തിൽ 10 ട്രെയിനുകളിലാകും പരസ്യം പതിക്കുക. ട്രെയിനുകളുടെ പുറം പരസ്യ ബാനർകൊണ്ട് ചുറ്റും. ഇത്തരത്തിൽ പരസ്യം പതിക്കുന്നത് കോച്ചുകൾക്ക് കേടുപാട് ഉണ്ടാക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും രണ്ട് ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പരസ്യം പതിപ്പിച്ചതായും ആശങ്കകൾ ആവശ്യമില്ലെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL gives nod to companies for ads in metro trains



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.