കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി പിടിയിൽ

പാലക്കാട്: കാമുകിയുമായി പിണങ്ങിയ വിഷമത്തില്‍ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
മലമ്പുഴ ആരക്കോട് പറമ്പിൽ റെയിൽവേ ട്രാക്കിന് സമീപത്തെ ഫോണിൽ ഒഡിഷയിലെ കാമുകിയുമായി സംസാരിക്കുന്നതിനിടെ കാമുകി ഇയാളോട് പിണങ്ങി. ഇതേതുടര്‍ന്ന് അമിതമായി മദ്യപിച്ച ഇയാള്‍ ആദ്യം തന്റെ ശരീരത്തിൽ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേൽപ്പിച്ചു. പിന്നീട് ട്രെയിൻ അപകടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയിൽപ്പാളത്തിൽ വച്ചു. 2.40 ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ് ഇവിടെയെത്തിയപ്പോൾ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിൻ നിർത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രയിൻ കടന്നുപോയത്. ആനകൾ ട്രാക്ക് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലമായതിനാൽ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു.
പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ട് ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച് ആർപിഎഫും മലമ്പുഴ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
TAGS : SABOTAGE ATTEMPT | PALAKKAD
SUMMARY : Guest worker arrested for trying to sabotage train after falling out with girlfriend



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.